ചക്കക്കുരു ഫ്രൈ ഉണ്ടാക്കാൻ വളരെ എളുപ്പം

ചക്കയുടെ സീസൺ ആണല്ലോ ഇപ്പോൾ. ചക്ക കഴിച്ചതിന് ശേഷം കുരു കളയല്ലേ. രുചികരമായ ചക്കക്കുരു ഫ്രൈ എങ്ങനെയുണ്ടാക്കാമെന്ന് നോക്കൂ…

ആവശ്യമായ സാധനങ്ങൾ

ചക്കക്കുരു – 20

വെളുത്തുള്ളി – 1 സ്പൂൺ

മുളകുപൊടി – 1 സ്പൂൺ

മഞ്ഞൾപൊടി – കാൽ സ്പൂൺ

കൊൺഫ്ലവ‍ർ – 1 സ്പൂൺ

ചെറുനാരങ്ങാ നീര് – കാൽ സ്പൂൺ

കറിവേപ്പില

ഉപ്പ്

തയാറാക്കുന്ന വിധം

ചക്കക്കുരുവിന്റെ പുറമെയുള്ള തൊലി കളയുക.

ഒരു ചക്കക്കുരു 4,5 കഷണങ്ങൾ ആക്കുക.

എല്ലാ മസാലകളും ചേർത്തു മിക്സ് ചെയ്യുക.

ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

രുചികരമായ ചക്കക്കുരു ഫ്രൈ തയാർ‍.

1
Back to top button