ചരക്ക് ലോറി സമരത്തിൽ നിന്നും ലോറി ഓണേഴ്സ് ഫെഡറേഷൻ പിൻമാറി

പാലക്കാട്: മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചരക്ക് വാഹന ഉടമകള്‍ നടത്തുന്ന അനിശ്ചിത കാല സമരത്തിൽ നിന്നും ലോറി ഓണേഴ്സ് ഫെഡറേഷൻ പിൻമാറി. പാലക്കാട് ചേർന്ന കേരള ലോറി ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഉത്സവ സീസൺ കണക്കിലെടുത്ത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പിന്മാറ്റമെന്ന് നേതാക്കൾ വ്യക്തമാക്കി. ലോറി വാടക ഈ മാസം മുതൽ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് സമരം നടന്നിരുന്നതെങ്കിലും ആൾ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസുൾപ്പടെയുളള സംഘടനകൾ രാജ്യവ്യാപക സമരം നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

1
Back to top button