ചെ​ന്നൈ ബന്ദ്: സ്റ്റാലിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: ഡി.എം.കെ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തമിഴ്നാട്ടിൽ 140 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വരൾച്ചയാണ് ഉണ്ടായിട്ടുള്ളത്.

കർഷകരുടെ ലോണുകൾ എഴുതിത്തള്ളണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ബന്ദിന് വമ്പിച്ച ജനപിന്തു‍ണയാണ് ലഭിച്ചിട്ടുള്ളത്.

കടകമ്പോളങ്ങലെല്ലാം അടഞ്ഞുകിടക്കുകയാണ്.

വിവിധ വ്യാപാരി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവരും ബന്ദിനു പിന്തുണ നൽകിയിട്ടുണ്ട്.

ഡൽഹിയിൽ കർഷകർ നടത്തി വന്ന സമരം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തു നടക്കുന്ന ബന്ദിൽ കർഷകരോട് പങ്കെടുക്കണമെന്ന് ഡി.എം.കെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

1
Back to top button