ജഗതി ശ്രീകുമാർ ദുബൈയിലെത്തി

ദുബൈ: അഭിനയ മികവു കൊണ്ടു മലയാളികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ  നടന്‍ ജഗതി ശ്രീകുമാര്‍ ദുബൈയിൽ എത്തി.

ദാരുണമായ  വാഹനാപകടത്തിനു  ശേഷം ആദ്യമായാണ്  ജഗതി ശ്രീകുമാര്‍ വിദേശ യാത്ര നടത്തുന്നത്‌.

ഏപ്രിൽ ഏഴിന്  ദുബൈ സബീൽ പാർക്കില്‍  കൈരളി ടിവി സംഘടിപ്പിക്കുന്ന   ഇശൽ ലൈല  പരിപാടിയില്‍ പങ്കെടുക്കാനാണ് ജഗതി ശ്രീകുമാർ  എത്തിയത്.

ഭാര്യ  ശോഭ. മക്കളായ  പാര്‍വതി, പിങ്കി, രാജ് കുമാര്‍, മരുമകന്‍ ഷോണ്‍, എന്നിവരും കൊച്ചുമക്കളും ജഗതിയോടൊപ്പം എത്തിയിട്ടുണ്ട്.

ജഗതിയെ ഏറെ സ്നേഹിക്കുന്ന പ്രവാസി മലയാളികളെ കാണാന്‍  ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജഗതിയുടെ മക്കള്‍ പറഞ്ഞു.

ദുബായ് യാത്ര അച്ഛന് വലിയ മാനസിക ഉല്ലാസം നല്‍കുമെന്ന് മക്കള്‍ പറഞ്ഞു. രാവിലെ ആറു മണിക്കാണു  ജഗതിയും കുടുംബവും ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്‌.

അപകടാവസ്ഥ തരണം ചെയ്തു ജീവിതത്തിലേക്ക് സജീവമായി വരുന്ന ജഗതി പങ്കെടുക്കുന്ന  ഏറ്റവും വലിയ പരിപാടിയാണ് ഇശൽ ലൈല.

1
Back to top button