ജനറൽ മോട്ടോഴ്സ് ​ ഇന്ത്യയിലെ വിൽപ്പന നിർത്തുകയാണ്​.

ഇൗ വർഷം അവസാനത്തോടെ ലോകത്തിലെ മുൻനിര ബ്രാൻഡുകളിലൊന്നായ ജനറൽ മോ​േട്ടാഴ്​സ്​ ഇന്ത്യയിലെ വിൽപ്പന നിർത്തുകയാണ്​.

നിലവിൽ ഷെവർലെ എന്ന ബ്രാൻഡിന്​ കീഴിലാണ്​ ജനറൽ മോ​േട്ടാഴ്​സ്​ ഇന്ത്യയിൽ കാറുകൾ നിർമ്മിക്കുന്നത്​.

ഷെവർലെയുടെ വിടവാങ്ങൽ ഇന്ത്യൻ കാർ വിപണിയിൽ  എന്ത്​ മാറ്റമാണ്​ ഉണ്ടാക്കുകയെന്നതാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

വിൽപ്പനാനന്തര സേവനം
ഷെവർലേ വിപണിയിൽ നിന്ന്​ പിൻമാറു​േമ്പാൾ ഏറ്റവും കൂടുതൽ ആശങ്ക ഉപഭോക്​താകൾക്ക്​ തന്നെയാണ്​.

കാറുകളുടെ സർവീസിങ്​ ഉൾ​പ്പടെയുള്ള കാര്യങ്ങൾക്കായി ഇനി ആരെ ആശ്രയിക്കുമെന്നതാണ്​അവരെ അലട്ടുന്ന കാര്യം.

കാറുകളുടെ വിൽപ്പന നിർത്തിയാലും വിദ്​ഗധരായ മെക്കാനിക്കുകളെ ഉപയോഗിച്ച്​ സർവീസ്​ സ​​െൻററുകൾ തുടരുമെന്നാണ്​ കമ്പനി അറിയിക്കുന്നത്​.

എന്നാൽ പ്രമുഖ നഗരങ്ങളിൽ മാത്രമാവും സർവീസ്​ സ​​െൻററുകളുടെ സേവനം ലഭിക്കുകയെന്നും വാർത്തകളുണ്ട്​.

സ്​പെയർ പാർട്ടുകൾ
സ്​പെയർ പാർട്ടുകൾ ലഭ്യതയാണ്​ മറ്റൊരു പ്രധാന പ്രശ്​നമായി ഉയർന്ന്​ വന്നിട്ടുള്ളത്​.

കാറുകളുടെ വിൽപ്പന്ന നിർത്തുന്നുവെങ്കിലും മറ്റ്​ രാജ്യങ്ങളിലേക്ക്​ കയറ്റുമതി നടത്തുന്നതിനായി കാറുകൾ ഷെവർലെ ഇന്ത്യയിലെ നിർമാണ ശാലകളിൽ ഉൽപ്പാദിപ്പിക്കും.

ഇവിടെ ഇന്ത്യയി​ൽ നിലവിലുള്ള മോഡലുകൾക്ക്​ വേണ്ട സ്​പെയർ പാർട്ടുകൾ നിർമിക്കുമെന്നാണ്​ സൂചന.

new jindal advt tree advt
Back to top button