ജമ്മു കശ്മീരിൽ എ.കെ 47 തോക്കുകളുമായി വന്ന ട്രക്ക് പിടിച്ചെടുത്തു, മൂന്ന് അറസ്റ്റ്

ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് പിടികൂടിയത്.

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി.
ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റു ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. ട്രക്കിൽ നിന്നും ആറ് എ.കെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണ്.
ഭീകരർക്ക് കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ട്രക്കിനുള്ളിൽ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് പിടികൂടിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button