ജസ്​റ്റിസ്​ കർണനെ ആറ്​ മാസം തടവിന്​ ശിക്ഷിക്കാൻ സു​പ്രീംകോടതി ഉത്തരവ്​

ന്യൂഡൽഹി: കൊൽക്കത്ത സിറ്റിങ് ജഡ്​ജി ജസ്​റ്റിസ്​ കർണനെ ആറ്​ മാസം തടവിന്​ ശിക്ഷിക്കാൻ സു​പ്രീംകോടതി ഉത്തരവ്​.

കോടതിയലക്ഷ്യത്തിനാണ്​ കർണനെ സു​പ്രീംകോടതി ശിക്ഷിച്ചത്​.

കർണൻ മാധ്യമങ്ങളെ കാണുന്നതിനും വിലക്കുണ്ട്​.

​തൊലിയുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നതെന്നും കർണന്​ മാനസികാസ്വസ്​ഥ്യമില്ലെന്നും കോടതി പറഞ്ഞു.

ആദ്യമായാണ്​ ഒരു സിറ്റിങ്​ ജഡ്​ജി കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെടുന്നത്​.

കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്.​ ഖെഹാർ അടക്കമുള്ള എട്ട്​ മുതിർന്ന ജഡ്​ജിമാരെ അറസ്​റ്റ്​ ചെയ്​ത്​ അഞ്ചു വർഷം ജയിലിലടക്കാൻ ജസ്​റ്റിസ്​ കർണൻ ‘ഉത്തരവിട്ടിരുന്നു’.

പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ടാണ്​ ‘ശിക്ഷ വിധിച്ചത്​’.

ഒരു ലക്ഷം രൂപ പിഴയുമടക്കണമെന്നും ഇല്ലെങ്കിൽ ആറു മാസം പിന്നെയും ജയിൽവാസമുണ്ടാകു​െമന്നും ‘ഉത്തരവിൽ’ പറഞ്ഞിരുന്നു.

തനിക്കെതിരെ കോടതിയലക്ഷ്യത്തിന്​ കേ​െസടുത്ത സുപ്രീംകോടതി ജഡ്​ജിമാർ ന്യായാധിപനെന്ന പദവിയെ പരിഗണിച്ചില്ലെന്നും ദലിതനാണെന്ന കാര്യം അവഗണിച്ചെന്നും പറഞ്ഞാണ്​ കർണൻ ശിക്ഷ വിധിച്ചത്​.

new jindal advt tree advt
Back to top button