ജിഷ്ണുവിന്‍റെ അമ്മയുടെ അറസ്റ്റ്; ഡി.ജി.പിക്ക് വി.എസിന്‍റെ ശകാരം

തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച്  ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ച് വി.എസ് ശകാരിച്ചു.

ജിഷ്ണുവിന്‍റെ കുടുംബാംഗങ്ങൾക്കെതിരായ പൊലീസ് നടപടി ലജ്ജാകരമെന്ന് വി.എസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ജിഷ്ണുവിന്‍റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്കെതിരെ പരാതി പറയാൻ എത്തിയവരെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറിനെ നാറ്റിക്കാനാണോ ശ്രമമെന്നും ഡി.ജി.പിയോട് വി.എസ് ചോദിച്ചു.

ജിഷ്ണുവിന്‍റെ ആത്ഹത്യക്ക് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് അമ്മ മഹിജയും മറ്റ് കുടുംബാംഗങ്ങളും ഡി.ജി.പി ഒാഫീസിന് മുൻപിൽ സമരം നടത്താൻ ശ്രമിച്ചത്. പൊലീസ് ആസ്ഥാനത്തെ എത്തിയ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

1
Back to top button