ജിഷ്ണുവി​െൻറ മാതാപിതാക്കളെ അറസ്റ്റ്​ ചെയ്തത് ഞെട്ടിപ്പിച്ചു​ -​ചെന്നിത്തല

മലപ്പുറം: ഡി.ജി.പി ഒാഫീസിന് മുമ്പിൽ സത്യഗ്രഹമിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അറസ്റ്റ് ചെയ്ത പൊലീസ് നടപടി വേദനിപ്പിച്ചു. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദു:ഖം മനസിലാക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. പൊലീസിന് വീഴ്ച പറ്റിയെന്നും പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പൊലീസിന്റെയും സര്‍ക്കാറിന്റെയും അനാസ്ഥ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നീതിക്ക് വേണ്ടിയുള്ള ഒരമ്മയുടെ വിലാപം കേൾക്കാത്ത നടപടി ശരിയല്ലെന്നാണ് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ പറഞ്ഞത്. അറസ്റ്റിന് ശേഷം വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയ ജിഷ്ണുവിെൻറ മാതാവ് മഹിജയെ കണ്ടശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1
Back to top button