ജിഷ്​ണുവി​െൻറ ബന്ധുക്കൾക്കെതിരായ പൊലീസ്​ ബലപ്രയോഗം അന്വേഷിക്കും -ഡി.ജി.പി

തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ െഎ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പായി നടപടി സ്വീകരിക്കുക സാധ്യമല്ല. ജിഷ്ണുവിെൻറ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

രണ്ടുകാര്യങ്ങളാണ് ഇതിലുള്ളത്. ജിഷ്ണുവിെൻറ മരണം സംബന്ധിച്ച കേസ് കോടതിയിൽ തുടരുകയാണ്. അതിനിടെ ഇന്നുണ്ടായ കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. കേസ് സംബന്ധിച്ച് സംസാരിക്കാനാണ് അവർ വന്നിരുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.

1
Back to top button