ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ 19 പേരെ അറസ്റ്റ് ചെയ്തു.

റാഞ്ചി: ഝാർഖണ്ഡിൽ ഏഴുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മൂന്നു ദിവസത്തിനുള്ളിൽ 19 പേരെ അറസ്റ്റ് ചെയ്തു.

സിങ്ഭും ജില്ലയിൽ രണ്ടു സംഭവങ്ങളിലായാണ് ഏഴു പേരെ ജനക്കൂട്ടം തല്ലിക്കൊന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു മർദനം. വാട്ട്സ് ആപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിലാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

നാഗാദിയിൽ വികാസ് കുമാർ വർമ, ഗൗതം കുമാർ വർമ, ഗംഗേശ് ഗുപ്ത എന്നിവരെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയത്. വികാസിൻെറയും ഗൗതമിന്റെയും മുത്തശ്ശിക്കും ക്രൂരമായി മർദനമേറ്റു.

ശോഭാപൂരിൽ കന്നുകാലി വ്യാപാരികളായ നാലു പേരെയും ജനക്കൂട്ടം സമാന ആരോപണം ഉന്നയിച്ച് അതിക്രൂരമായി കൊലപ്പെടുത്തി.

ആക്രമണത്തിൽ കൊല്ലപ്പെട്ട നഈം എന്ന യുവാവിൻെറ മരണത്തിന് മുമ്പുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചോരയിൽ കുളിച്ച് കിടക്കുന്ന യുവാവ് ജീവനു വേണ്ടി യാചിക്കുന്ന ഫോട്ടോ വേദനിപ്പിക്കുന്നതാണ്.

നഈമിന്റെ അവസാനനിമിഷങ്ങൾ 2002ലെ ഗുജറാത്തിലെ കലാപ സമയത്ത്  ജീവന് വേണ്ടി യാചിക്കുന്ന ഖുത്ബുദ്ദീൻ അൻസാരിയുടെഓർമ്മകൾ കൊണ്ടുവരുന്നതാണ്.

നാല് മണിക്കൂറോളം നീണ്ട വിചാരണകൾക്കും പീഡനങ്ങൾക്കും ഒടുവിലാണ് ഇവരെ കൊലപ്പെടുത്തിയത്.

new jindal advt tree advt
Back to top button