കുറ്റകൃത്യം (Crime)

ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേര് അറസ്റ്റിൽ

കാർ തട്ടിയെടുത്ത് വിൽപന നടത്തി പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു

തൃശൂരിൽ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരു കൗമാരക്കാരനടക്കം രണ്ടുപേര് അറസ്റ്റിൽ. കാർ തട്ടിയെടുത്ത് വിൽപന നടത്തി പണം സമ്പാദിക്കുകയായിരുന്നു എറണാകുളം സ്വദേശികളായ പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത പ്രതിയാണ് സംഭവത്തിന്റെ അസൂത്രകൻ. ചെന്നൈ വിലാസത്തിലുള്ള വ്യാജ സിം കാർഡ് ഉപയോഗിച്ചാണ് ഇവർ തൃശൂരിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്തത്. ആമ്പല്ലൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് പണം നൽകാൻ എന്ന വ്യാജേന ഇറങ്ങിയ പ്രതികൾ ഡ്രൈവർ രാജേഷിനെ അക്രമിച്ച് കാറുമായി കടന്നു. ഒടുവിൽ പോലീസിനെ കണ്ട് കാലടിയിൽ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.

തട്ടിയെടുത്ത വാഹനം ഉപയോഗിച്ച് കഞ്ചാവ് കടത്താനോ പൊളിച്ച് വിൽക്കാനോ ആയിരുന്നു പദ്ധതി. കൃത്യത്തിനു ശേഷം പുലർച്ചെ സ്വദേശങ്ങളിൽ മടങ്ങിയെത്തിയ ഇരുവരും നാട് വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു തൃശൂരിൽ നിന്ന് ഡ്രൈവറെ അക്രമിച്ച് കാർ തട്ടാൻ ശ്രമിച്ചത്. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Tags
Back to top button