കുറ്റകൃത്യം (Crime)

ഡ്യൂട്ടിയിലുള്ള പൊലീസുകാരന് ചുണ്ടിൽ ചുംബനം; യുവാവ് നിയമക്കുരുക്കിൽ

നല്ലുഗുണ്ടയിലെ തെരുവിൽ സുഹൃത്തുക്കൾക്കൊപ്പം ബൊനാലു ആഘോഷിക്കുകയായിരുന്ന യുവാവ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ കെട്ടിപ്പിടിച്ച ശേഷം ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

ഹൈദരാബാദ്: മദ്യപിച്ച് ബോധരഹിതനായ സമയത്ത് ചെയ്ത കാര്യത്തിന് നിയമക്കുരുക്കിൽ കുടങ്ങിയിരിക്കുകയാണ് ഒരു യുവാവ്. ഹൈദരാബാദ് സ്വദേശിയായ പി. ഭാനു എന്ന ഇരുപത്തിയെട്ടുകാരനാണ് മദ്യപിച്ച് പണി ചോദിച്ച് വാങ്ങിയിരിക്കുന്നത്.

നല്ലുഗുണ്ടയിലെ തെരുവിൽ സുഹൃത്തുക്കൾക്കൊപ്പം ബൊനാലു ആഘോഷം തകർക്കുകയായിരുന്നു ഭാനു. ഘോഷയാത്രയിൽ ഭാനുവും കൂട്ടുകാരനും ഡ്രമ്മുകളുടെ താളത്തിനൊപ്പം ആടിപ്പാടി. ഇതിനിടെ മദ്യപിച്ചിരുന്ന ഭാനു വഴിയിൽ നിന്ന പൊലീസുകാരനെ തടഞ്ഞു. തുടർന്ന് കെട്ടിപ്പിടിച്ച ശേഷം
പൊലീസുകാരനെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. പിന്നീട് ഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡ്യട്ടിയിലുള്ള പൊലീസുകാരനെ അതിൽ നിന്ന് തടയുക, മോശമായി പെരുമാറുക എന്നീ വകുപ്പുകൾ ഉപയോഗിച്ചാണ് നല്ലുഗുണ്ട പൊലീസ് ഭാനുവിനെ അറസ്റ്റ് ചെയ്തത്.

എന്നാൽ, മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയായിരുന്നതിനാൽ ആ സമയത്ത് താൻ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഭാനുവിന്റെ വാദം.

Tags
Back to top button