ഡൽഹിക്ക്​ രണ്ടാം ജയം

ന്യൂഡൽഹി: ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടക്കം കുറിച്ച് ഡൽഹി െഡയർഡെവിൾസ്. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 51 റൺസിനാണ് സഹീർഖാെൻറയും സംഘത്തിെൻറയും ജയം. ഡൽഹിയുടെ 188 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 137 റൺസിന് പുറത്താവുകയായിരുന്നു.
ടോസ് നേടിയ ഡൽഹി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി താരം സഞ്ജു വി. സാംസണിനെ ഒാപണിങ് കളിപ്പിച്ചെങ്കിലും വിജയിച്ചില്ല. കെ.സി. കരിയപ്പയുടെ പന്തിൽ ഒയിൻ മോർഗന് ക്യാച്ച് നൽകി (19) പുറത്താവുകയായിരുന്നു.

പിന്നീട് സാം ബില്ലിങ്സ് ഒറ്റയാൾ പോരാട്ടത്തിലൂടെ (55) സ്േകാർ ഉയർത്തി. കരുൺ നായർ (0), േശ്രയസ് അയർ (22), ഋഷഭ് പന്ത് (15) എന്നിവർ നിരാശപ്പെടുത്തി. അവസാനം കൊറി ആൻഡേഴ്സെൻറ (22 പന്തിൽ 39) പ്രകടനത്തിലാണ് ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ188 റൺസെടുത്തത്.

പഞ്ചാബിനായി അക്സർ പേട്ടൽ 44ഉം ഡേവിഡ് മില്ലർ 34ഉം റൺസെടുത്തു. ക്യാപ്റ്റൻ െഗ്ലൻ മാക്സ്വെൽ അമിത് മിശ്രയുടെ പന്തിൽ പൂജ്യത്തിന് പുറത്തായി. ഡൽഹിക്കായി ക്രിസ് മോറിസ് മൂന്നും ഷഹബാസ് നദീമും പാറ്റ് കുമ്മിൻസും രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

1
Back to top button