ഡൽഹിയിൽ ജർമൻ സ്വദേശിക്ക് ​നേരെ ആക്രമണം

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ജർമൻ സ്വദേശിക്ക് നേരെ ആക്രമണം. 19കാരനായ ബെഞ്ചമിൻ സ്കോൾട്ട് ആണ് ആക്രമണത്തിനിരയായത്. അക്രമി ഇയാളെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബെഞ്ചമിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഗീതാ കോളനിയിൽ വെച്ചാണ് ആക്രമണം നടന്നത്. പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയതായും ബെഞ്ചമിന് മികച്ച ചികിത്സ നൽകാൻ ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

1
Back to top button