തക്കാളി മുളക് പച്ചടിയുണ്ടാക്കാൻ 3 മിനിറ്റ്

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് തക്കാളി മുളക് പച്ചടി. ചോറിനും ചപ്പാത്തിക്കും കറിയായി എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കൂ…

ആവശ്യമുള്ള സാധനങ്ങൾ

തൈര്‌ – 2 കപ്പ്‌

തക്കാളി- നാലെണ്ണം

പച്ചമുളക് – അഞ്ചെണ്ണം

വെളിച്ചെണ്ണ – ആവശ്യത്തിന്

കടുക്

ഉലുവ

വറ്റൽ മുളക്

ഉപ്പ്

കറിവേപ്പില

തയാറാക്കുന്ന വിധം

രണ്ടു കപ്പ് തൈര് ഉടച്ചുവക്കുക.

ചീനച്ചട്ടി ചൂടാക്കി രണ്ടു സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് കടുക്, ഉലുവ, വറ്റൽ മുളക് എന്നിവ ഇട്ട് മൂപ്പിക്കുക. ഇത് തൈരിലേക്ക് ഇടുക.

അഞ്ചു വലിയ പച്ചമുളക് കാൽ ഇഞ്ചു നീളത്തിൽ മുറിച്ച് എണ്ണയിൽ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റി തൈരിലേക്കിടുക.

ഇനി നാലു നല്ല പഴുത്ത തക്കാളിക്ക ചെറുതായി അരിഞ്ഞ് എണ്ണയിൽ നന്നായി ഉടഞ്ഞു വരുന്നതു വരെ വഴറ്റി തൈരിലേക്ക് ഇടുക.

ഇനി പാകത്തിന് ഉപ്പ് ചേർക്കുക.

കറിവേപ്പിലയും എണ്ണയിൽ വഴറ്റി ഇതിലേക്ക് ചേർക്കുക.

ഇനി ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി മുളക് പച്ചടി റെഡി.

1
Back to top button