തകർപ്പൻ ഓഫറുകളുമായി ബിഎസ്‍‍എൻ‍‍എൽ; 249 രൂപക്ക് ദിവസേന 10ജിബി

മുംബൈ: റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങൾ പിൻവലിക്കാന്‍ തുടങ്ങുമ്പോൾ തകർപ്പൻ ഓഫറുകളുമായി ബി.എസ്.എൻ.എൽ രംഗത്തേക്ക്. രാജ്യത്തെ ടെലികോം മേഖലയൊട്ടാകെ പിടിച്ചു കുലുക്കിയ വരവായിരുന്നു ജിയോയുടേത്. ബിഎസ്എൻഎല്ലില്‍ പ്രതിമാസം 249 രൂപയുടെ റീച്ചാര്‍ജിലൂടെ ദിവസേന 10 ജിബി ഡേറ്റ ബ്രോഡ്‍‍ബാൻഡ് ഉപഭോക്താകൾക്ക് ലഭിക്കും.

കൂടാതെ രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് വരെയുള്ള എല്ലാ കോളുകളും സൗജന്യമാണ്. അതിനോടൊപ്പം ഞായറാഴ്ചകളിലെ പരിപൂർണ്ണ സൗജന്യ കോളുകൾ എന്നത് തുടരും. ബ്രോഡ്ബാൻഡ് സേവനം നൽകുന്നവരിൽ ഏറ്റവും മികച്ച ഓഫർ നൽകുന്നത് ബി.എസ്.എൻ.എൽ മാത്രമാണെന്ന് കമ്പനി ഡയറക്ടർ എൻ കെ ഗുപ്ത അവകാശവാദമുന്നയിച്ചു.

1
Back to top button