തണലിനായി നട്ടുപിടിപ്പിച്ച ചെടികൾ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്.

തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്.

ഹൈദരാബാദ്: നഗരത്തിൽ തണലിനായി നട്ടുപിടിപ്പിച്ച ചെടികൾ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്.

തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്. ആയിരം രൂപ ഫൈൻ വാങ്ങിയ ശേഷമാണ് ആടുകളെ ഉടമസ്ഥന് വിട്ടുനൽകിയത്.

നഗരത്തിൽ നട്ടുപിടിപ്പിച്ച ചെടികൾ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി സേവ് ദി ട്രീ എന്ന സംഘടനയുടെ പ്രതിനിധികളാണ് പൊലീസിനെ സമീപിച്ചത്.

900 ചെടികളാണ് നഗരത്തിൽ ഇവർ നട്ടുപിടിപ്പിച്ചത്. എന്നാൽ ഇതിൽ 250 എണ്ണത്തോളം ചെടികൾ ആടുകൾ തിന്നുനശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആടുകളെ സംഘടനയുടെ പ്രവർത്തകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.

ആടുകളെ നഗരത്തിൽ മേയാൻ വിടുകയാണെന്നും ഇതാദ്യമായല്ല നട്ടുപിടിപ്പിച്ച ചെടികൾ നശിപ്പിക്കുന്നതെന്നും സംഘടനയുടെ പ്രതിനിധികൾ വ്യക്തമാക്കിയതായി ഹുസുരാബാദ് പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

പ്രദേശവാസിയായ രാജ എന്നയാളുടേതാണ് ആട്. ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി ഫൈൻ അടച്ച ശേഷമാണ് ആടുകളെ തിരികെ കൊണ്ടു പോയതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. മൃഗങ്ങൾക്ക് വീട്ടിലിട്ട് തീറ്റ നൽകാൻ ഉടമസ്ഥനോട് നിർദ്ദേശിച്ചതായും പൊലീസ് വ്യക്തമാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button