തമിഴ്​നാട്ടിൽ ​ജെല്ലിക്കെട്ട്​ മത്​സരത്തിനിടെ രണ്ടു മരണം

ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് മത്സരത്തിനിടെ രണ്ടു മരണം. ശിവഗംഗജില്ലയിൽ നടന്ന മത്സരത്തിനിടെ ഒരാൾ കാളയുടെ കുത്തേറ്റും മറ്റൊരാൾ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്. കാണികളിലൊരാളായ 32കാരനാണ് കാളയുടെ കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചു. തിരുനാവക്കരുവിൽ നിന്നുള്ളള എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇദ്ദേഹം.

ബാരിക്കേഡിലേക്ക് കാള പെെട്ടന്ന് കുതിച്ചു വരുന്നതുകണ്ട് ഹൃദയാഘാതം വന്നാണ് മറ്റൊരാൾ മരിച്ചെതന്ന് പൊലീസ് പറഞ്ഞു. ജെല്ലിക്കെട്ട് മത്സരത്തിൽ പെങ്കടുത്ത 80ഒാളം പേർക്കും പരിക്കുണ്ട്.

മത്സരത്തിനുശേഷം വിജയികളെ തെറ്റായി അനൗൺസ് ചെയ്തുവെന്നാരോപിച്ച് മത്സരത്തിൽ പെങ്കടുത്ത രണ്ടു ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായി. തർക്കത്തെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. ഉപഹാരം നൽകാനായി വച്ചിരുന്ന ബൈക്കുകൾക്ക് കേടുപാട് പറ്റിയതായും പൊലീസ് അറിയിച്ചു.

1
Back to top button