തിരുവനന്തപുരത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ.

അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

ഇയാളുടെ സുഹൃത്തും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതിയുണ്ട്. എന്നാൽ അങ്ങനെയൊരു സുഹൃത്തില്ലെന്ന് അച്ഛൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.

പീഡന വിവരം ആദ്യം കുട്ടി സ്കൂൾ അധികൃതരെയാണ് അറിയിച്ചത്.ശിശുക്ഷേമ സമിതി സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.

Back to top button