തീരസംരക്ഷണ സേന രൂപീകരിക്കാൻ കേന്ദ്രസർക്കാർ

ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയുടെ വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി.

ഇന്ത്യയുടെ തീരസുരക്ഷക്കായി ബി.എസ്.എഫ് മാതൃകയിൽ തീര സംരക്ഷണ സേന രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയുടെ വെടിവയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വർഷങ്ങളായി പരിഗണിക്കുന്ന നിർദേശം പ്രവർത്തി പദത്തിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ നടപടി. സെൻട്രൽ മറൈൻ പൊലീസ് ഫോഴ്സ് ആക്ട് എന്ന പേരിൽ ഇതിനായി വരുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ ബില്ല് അവതരിപ്പിക്കും.

13 സംസ്ഥാനങ്ങളിലും 1197 ദ്വീപുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആയി പരന്നുകിടക്കുന്ന 7,516 കിലോമീറ്റർ സമുദ്രാതിർത്ഥിയുള്ള രാജ്യമാണ് ഇന്ത്യ. ഇത്ര വിപുലമായ സമുദ്രാതിർത്ഥി ഉള്ള രാജ്യങ്ങളിൽ സമുദ്രാതിർത്ഥി സംരക്ഷണ സേന ഇല്ലാത്ത രാജ്യവും ഇന്ത്യ മാത്രമാണ്. നേവിയും കോസ്റ്റ് ഗാർഡും ബി.എസ്.എഫും അടങ്ങുന്ന സേന- അർധ സൈനിക വിഭാഗങ്ങളാണ് ഇപ്പോൾ സമുദ്രാതിർത്ഥി സംരക്ഷിക്കുന്നത്.

ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ സർക്കാർ 2016ൽ ആരംഭിച്ച നടപടികൾ ഒടുവിൽ യാഥാർത്ഥ്യമാകുകയാണ്. സെൻട്രൽ മറൈൻ പൊലീസ് ഫോഴ്സ് രൂപികരണ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനായുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി അടുത്ത മന്ത്രിസഭായോഗത്തിൽ സമുദ്രാതിർത്ഥി സംരക്ഷണ സേന രൂപികരണ തീരുമാനം പാസാക്കും.

മറ്റ് കേന്ദ്രസേനകളെപ്പോലെ പ്രത്യേകം അംഗങ്ങൾ, നിയമങ്ങൾ, പ്രവർത്തന ശൈലി, ചട്ടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാകും സെൻട്രൽ മറൈൻ പൊലീസ് ഫോഴ്സിന്റെ പ്രവർത്തനം. ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉയര്ന്നഫ ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ മേധാവി. പാകിസ്ഥാൻ കേന്ദ്രമാക്കിയ ഭീകര സംഘടനകൾ ഇന്ത്യയുടെ തീരദേശങ്ങളെ ലക്ഷ്യമിടുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങളും മറൈൻ പൊലീസ് രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടി.

Back to top button