തീവ്രവാദിയുടെ ശവസംസ്കാരത്തിനെത്തിയത്​പതിനായിരങ്ങൾ

ശ്രീനഗർ: കശ്​മീരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫയാസ്​ അഹമ്മദി​​​ൻറെ ശവസംസ്​കാരചടങ്ങിൽ ​പതിനായിരങ്ങൾ പ​െങ്കടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്യുന്നു.

ഫയാസ്​ അഹമ്മദി​​​​െൻറ സ്വദേശമായ കുൽഗാമിൽ നടന്ന ചടങ്ങിൽ  കൊല്ലപ്പെട്ട ഹിസ്​ബുൽ മുജാഹിദ്ദീൻ നേതാവ്​ ബുർഹാൻ വാനിയു​ടെ ശവസംസ്​കാരത്തിന്​ സമാനമായ ജനക്കൂട്ടമാണുണ്ടായത്​.

അതേസമയം, ഏറ്റുമുട്ടലിൽ  ഫയാസ്​ അഹമ്മദിനെ കൊല്ലപ്പെടുത്തുന്നതിനിടെ വെടിയേറ്റു മരിച്ച പൊലീസ്​ ഉദ്യോഗസ്ഥ​​​​െൻറ സംസ്​കാരചങ്ങിൽ പ​െങ്കടുത്തത്​ കുടുംബാംഗങ്ങൾ മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. ​

തീവ്രവാദിയെ കൊലപ്പെടുത്തിയ പൊലീസ്​ ഉദ്യോഗസ്ഥൻ അസ്ഹർ മെഹ്​മൂദി​​​​െൻറ ശവസംസ്കാര ചടങ്ങിൽ നിന്നും ​പ്രദേശവാസികൾ ഒഴിഞ്ഞു നിന്നതായാണ്​ വിവരം.

ഞായറാഴ്ച അനന്ത്നാഗിൽ ഫയാസ്​ അഹമ്മദി​​​​െൻറ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പൊലീസ്​ ഉദ്യോഗസ്ഥൻ അസ്​ഹർ മെഹ്​മൂദും മൂന്ന്​ സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു.

വ്യാജ റോഡപകടത്തിലൂടെ ഗതാഗത തടസ്സമുണ്ടാക്കിയാണ്​ തീവ്രവാദികൾ ആക്രമണം നടത്തിയത്​. ​

പൊലീസുകാരുടെ തോക്കുകൾ തട്ടിയെടുക്കാനും ഇവർ ശ്രമിച്ചു. ഫയാസിനെ വെടിവെച്ചിടുന്നതിനിടെ സംഘത്തിലുൾപ്പെട്ട മറ്റൊരാൾ അസ്ഹറിനെ കൊലപ്പെടുത്തുകയായിരുന്നു.

എട്ടു വർഷമായി കശ്മീർ​ പൊലീസ്​ സേനക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്​ അസ്ഹർ. അദ്ദേഹത്തിന്​ രണ്ടുകുട്ടികളും ഭാര്യയുമുണ്ട്​. സർക്കാർ അനുശോചനം രേഖപ്പെടുത്തകയല്ലാതെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻറെ കുടുംബത്തിന്​ ഇതുവരെ നഷ്​ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.

കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി ഫയാസ്​ അഹമ്മദ്​ 2015ൽ ഉദ്ദംപൂരിൽ ബി.എസ്​.എഫ്​ ജവാൻമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്​. ഇയാളുടെ തലക്ക്​ സർക്കാർ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

Back to top button