വോട്ടിങ് മെഷീനിലെ കൃത്രിമം തെളിയിക്കാൻ രണ്ടു ദിവസം നൽകും -തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുന്നുമെന്ന ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രണ്ട് ദിവസത്തെ സമയം തെരഞ്ഞെടുപ്പ് കമീഷന് അനുവദിക്കും‍. അടുത്ത ആഴ്ച സമയം അനുവദിക്കാനാണ് തീരുമാനം.

വോ​ട്ടിങ്​ മെഷീനെ​ കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ ച​ർ​ച്ച ​ചെ​യ്യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​ േ​യാ​ഗത്തിലാണ് കമീഷൻ ഇക്കാര്യമറിയിച്ചത്.

എന്നാൽ, വി.വിപാറ്റ് സംവിധാനം പൂർണമായി വരുന്നതുവരെ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. സംശയമുള്ള സാഹചര്യത്തിൽ വി.വിപാറ്റ് ഘടിപ്പിക്കാത്ത മെഷീനുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്ന നിർദേശവും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മുന്നോട്ടുവെച്ചു.

അതേസമയം, നിലവിലെ സംവിധാനവുമായി മുന്നോട്ടു പോകണമെന്ന് ഭരണകക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടു. മെഷീനുകളിൽ തിരിമറി സാധ്യമല്ലെന്ന് കാണിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിക്കുന്നതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് ദേശീയ പാർട്ടികളുടെയും 35 സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.

വോട്ടിങ് മെഷീൻ നിർമിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരും ഐ.ഐ.ടിയിലെ എൻജിനീയർമാരും നിലവിലെ വോട്ടിങ് മെഷീന്‍റെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

വോ​ട്ടിങ് മെഷിനി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​ ചൊ​വ്വാ​ഴ്​​ച ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ആം ആദ്മി എം.​എ​ൽ.​എ സൗ​ര​ഭ്​ ഭ​ര​ദ്വാ​ജ്​ പ്ര​ദ​ർ​ശനം നടത്തി ചൂണ്ടിക്കാട്ടിയിരു​ന്നു.

90 സെ​ക്ക​ൻ​ഡ്​​ സ​മ​യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ വോ​ട്ടു യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ഭ​ര​ദ്വാ​ജ്​ വി​ശ​ദീ​ക​രി​ച്ച​ത്.

ഇ​തി​നു​ പി​ന്നാ​ലെ​ ‘ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കു​ക’ എ​ന്ന പേ​രി​ൽ  കാ​മ്പ​യി​ന്​ ആം ആ​​ദ്​​മി പാ​ർ​ട്ടി തു​ട​ക്കം കുറിക്കുകയും ചെയ്തു.

എ​ന്നാ​ൽ, ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്​ യ​ഥാ​ർ​ഥ വോ​ട്ടിങ് മെഷീന​ല്ലെ​ന്നു പ​റ​ഞ്ഞ ക​മീ​ഷ​ൻ, സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച യ​ഥാ​ർ​ഥ യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി കാ​ണി​ക്കാ​ൻ  വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത ആം ​ആ​ദ്​​മി പാ​ർ​ട്ടി ക​മീ​ഷ​​​​​​െൻറ യ​ന്ത്ര​ങ്ങ​ളി​ലും കൃ​ത്രി​മം ന​ട​ത്തി​ക്കാ​ണി​ക്കാ​മെ​ന്നു പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്​​തു.

new jindal advt tree advt
Back to top button