തെരുവുകാലികൾ മൂലം പഞ്ചാബിൽ 30 മാസത്തിനിടെ 300 മരണം

ജലന്ധർ: അലഞ്ഞുതിരിയുന്ന കന്നുകാലികൾ വരുത്തിവെക്കുന്ന അപകടങ്ങൾമൂലം പഞ്ചാബിൽ 30 മാസത്തിനിടെ 300 പേർ കൊല്ലപ്പെട്ടതായി കണക്കുകൾ. സംസ്ഥാന കന്നുകാലി സേവന കമീഷനാണ് (പി.ജി.എസ്.സി) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. റോഡുകളിലൂടെയുള്ള കാലികളുടെ സ്വൈരവിഹാരംമൂലം രണ്ടര വർഷത്തിനിടെ മൂന്നു ദിവസത്തിൽ ഒരാൾ വീതമാണ് കൊല്ലപ്പെട്ടതെന്നും ഗൗരവമേറിയ ഇൗ പ്രശ്നത്തെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്നും പി.ജി.എസ്.സി ചെയർമാൻ കിംതി ലാൽ ഭഗത് പറഞ്ഞു. സംസ്ഥാനത്തെ റോഡുകളിലൂടെ 1,06,000 കന്നുകാലികളാണ് അലഞ്ഞുതിരിയുന്നത്. മനുഷ്യർക്ക് മാത്രമല്ല, കന്നുകാലികൾക്കും ഗുരുതരമായ അപകടം സംഭവിക്കുന്നുണ്ട്. ഉടമസ്ഥരില്ലാത്ത കാലികളെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സർക്കാർ നടപടിയെടുക്കണമെന്നും കിംതി ലാൽ  ആവശ്യപ്പെട്ടു.

1
Back to top button