തേജ്​ ബഹാദൂർ യാദവിനെ ബി.എസ്​.എഫ്​ പുറത്താക്കി

ന്യൂഡൽഹി: ഭക്ഷണത്തിെൻറ മോശം നിലവാരത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തേജ് ബഹാദൂർ യാദവിെൻറ പ്രവർത്തി ബി.എസ്.എഫിന് നാണക്കേടുണ്ടാക്കുന്നതാണെന്നും അച്ചടക്കലംഘനമാണ് ബഹാദൂർ നടത്തിയതെന്നും ആരോപിച്ചാണ് നടപടി.

കഴിഞ്ഞ വർഷം വാർത്തകളിൽ ഇടംപിടിച്ച സംഭവമായിരുന്നു തേജ് ബഹാദൂർ യാദവുമായി ബന്ധപ്പെട്ട വിവാദം. ബി.എസ്.എഫിൽ നൽകുന്നത് മോശം ഭക്ഷണമാണെന്ന് കാണിച്ച് ബഹാദൂർ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് തുടക്കം. ഇതിനെ തുടർന്ന് സൈന്യത്തിന് നൽകുന്ന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നു.

വിവാദങ്ങളെ തുടർന്ന് സൈന്യത്തിന് നൽകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹരജിയും സമർപ്പിച്ചിരുന്നു. ഹരജിയുടെ അടിസ്ഥാനത്തിൽ ബി.എസ്.എഫ് അടക്കമുള്ള സേനവിഭാഗങ്ങൾക്ക് കോടതി നോട്ടീസ് അയക്കുകയും ഭക്ഷണത്തിെൻറ നിലവാരം ഉറപ്പാക്കാൻ നിർദ്ദേശിച്ചു.

1
Back to top button