തോമസ് ചാണ്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: എൻ.സി.പിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സ്ഥാനമേൽക്കും. വൈകിട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. കുട്ടനാടിനെ പ്രതിനിധീകരിച്ച് മൂന്നാം തവണയാണ് തോമസ് ചാണ്ടി നിയമസഭയില്‍ എത്തുന്നത്.

എ.കെ.ശശീന്ദ്രൻ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോേട്ടാർ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകൾ തന്നെയാവും ചാണ്ടിക്ക്. ശശീന്ദ്രൻ താമസിച്ചിരുന്ന കാവേരി തന്നെയാവും ഒൗദ്യോഗിക വസതി .

തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. ജുഡീഷ്യൽ അന്വേഷണത്തിൽ ശശീന്ദ്രന് ക്ലീൻ ചിറ്റ് ലഭിച്ചാല്‍ അദ്ദേഹത്തിന് അപ്പോള്‍ താൽപര്യവുമുണ്ടങ്കിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞു കൊടുക്കുമെന്നും തോമസ് ചാണ്ടിയും പറഞ്ഞു.

1
Back to top button