ദുബൈയിൽ ബസപകടത്തിൽ ഏഴു മരണം; 35 പേർക്ക് പരിക്ക്

ദുബൈ:  ടയർ പൊട്ടിത്തെറിച്ച് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴു പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ദുബൈ അൽയലൈസ് സ്ട്രീറ്റിലാണ് അപകടം.

തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മദ് ബിൻസായിദ് റോഡിനും ശൈഖ് സായിദ് റോഡിനുമിടയിലുള്ള പാതയാണ് അൽയലൈസ് റോഡ്.

ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലും മറ്റൊരു ലോറിയിലുമിടിച്ചു.

അപകട വിവരം ലഭിച്ച ഉടനെ പൊലീസ് വാഹനങ്ങളും ആംബുലൻസുകളും അപകട സ്ഥലത്തെത്തി.

ഹെലികോപ്റ്ററുകൾ എത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.

ചിലരുടെ നില ഗുരുതരമാണ്. പൊലീസ് എത്തുേമ്പാൾ 22 പേർ ബസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

മരിച്ചവർ എവിടത്തുകാരാണെന്ന് അറിവായിട്ടില്ല.

new jindal advt tree advt
Back to top button