ദേശീയ അവാർഡിൽ മലയാള തിളക്കം

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാനിക്കാൻ ഏറെ നേട്ടങ്ങൾ.  പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹനായ മോഹൻലാൽ, മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ മികച്ച നടിയായി തെരഞ്ഞെടുത്ത സുരഭി, മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം നേടിയ ശ്യാം പുഷ്ക്കർ, കുഞ്ഞുദൈവത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായ ആദിഷ്, കാടു പൂക്കുന്ന ശബ്ദമിശ്രണത്തിനുള്ള  പുരസ്ക്കാരം നേടിയ ജയദേവൻ, മികച്ച ഡോക്യുമെന്‍ററിയായി തെരഞ്ഞെടുത്ത ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡിന്‍റെ സംവിധായകൻ സൗമ്യ സദാനന്ദന്‍ എന്നിവയടക്കം ഏഴു പുരസ്ക്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.

മികച്ച ആക്ഷൻ കൊറിയോഗ്രാഫിക്കുള്ള അവാർഡ് പുലിമുരുകനിലൂടെ പീറ്റർ ഹെയ്ൻ സ്വന്തമാക്കി. ജനതാ ഗാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മോഹൻലാൽ പ്രത്യേക പുരസ്ക്കാരത്തിന് അർഹമായത്.

1
Back to top button