ദേ​ശീ​യ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​: ഇ​ന്നു മു​ത​ൽ പോ​രാ​ട്ട​ച്ചൂ​ട്​

ഹൈദരാബാദ്:തുടർച്ചയായ ആറാം കിരീടത്തിലേക്ക് കണ്ണുംനട്ട് കേരളത്തിെൻറ യുവനിര ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നിറങ്ങും.

14ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അരങ്ങുണരുേമ്പാൾ മലയാളിപ്പടക്ക് കാര്യങ്ങൾ എളുപ്പമല്ല.

ഹരിയാനയും തമിഴ്നാടും കർണാടകയും ശക്തരായി നിൽക്കുേമ്പാൾ കേരളത്തിന് കിരീടം നിലനിർത്താൻ കഠിനപ്രയത്നം വേണ്ടിവരും.

26 ആൺകുട്ടികളും 32 പെൺകുട്ടികളുമടങ്ങിയ കേരള സംഘം വ്യാഴാഴ്ച ഉച്ചക്ക് ശബരി എക്സ്പ്രസിൽ ഹൈദരാബാദിെലത്തി.

തെലങ്കാനയുടെ മണ്ണിലെ കത്തുന്ന ചൂടാണ് യുവതാരങ്ങൾക്ക് പ്രധാന വെല്ലുവിളിയെന്ന് മുഖ്യപരിശീലകരിലൊരാളായ ടോമി ചെറിയാൻ പറഞ്ഞു.

കെ. രാജീവൻ, രാമചന്ദ്രൻ, േജാർജ് ജോൺ, കവിത എന്നിവരാണ് പരിശീലക സംഘത്തിലുള്ളത്.

ആദ്യദിനം പെൺകുട്ടികളുെട ലോങ്ജംപിൽ ലിസ്ബത്ത് കരോളിൻ ജോസഫ്, നൂറു മീറ്ററിൽ അപർണ റോയി, ആൺകുട്ടികളുെട ഹൈജംപിൽ കെ.എസ്.

അനന്തു തുടങ്ങിയവർ കേരളത്തിനായി ഇറങ്ങും. വരുംദിവസങ്ങളിൽ പോൾവാൾട്ട് താരം നിവ്യ ആൻറണി ഉൾപ്പെടെയുള്ളവർ മത്സരിക്കും.

ഒാവറോൾ ജേതാക്കളായതിന് പുറമേ പെൺകുട്ടികളിലും കേരളമാണ് നിലവിലെ ജേതാക്കൾ. ആൺകുട്ടികളിൽ ഹരിയാനയും.

തെലങ്കാന അത്ലറ്റിക്സ് അസോസിയേഷനാണ് (ടി.എ.എ) ചാമ്പ്യൻഷിപ്പ്  സംഘടിപ്പിക്കുന്നത്.

 

മൂന്നു ദിവസം നീളുന്ന മീറ്റിൽ 505 അത്ലറ്റുകൾ മാറ്റുരക്കും.

അടുത്ത മാസം ബാേങ്കാക്കിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ജൂലൈയിൽ നൈറോബിയിൽ അരങ്ങേറുന്ന ലോകമീറ്റിനും  താരങ്ങളെ തെരഞ്ഞെടുക്കും.

1
Back to top button