ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മൂ​ൺ ജെ ​ഇ​ൻ അ​ധി​കാ​ര​മേ​റ്റു

സോ​ൾ: പ​തി​റ്റാ​ണ്ട്​ നീ​ണ്ട ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ത്തി​ന്​ അ​ന്ത്യം​കു​റി​ച്ച്​ ഉ​ദാ​ര സ​മീ​പ​ന​മു​ള്ള ഡെ​മോ​ക്രാ​റ്റി​ക്​  പാ​ർ​ട്ടി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി.

എ​ക്​​സി​റ്റ്​​പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​യാ​യ​പ്പോ​ൾ 41 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ മൂ​ൺ ജെ ​ഇ​ൻ വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണ കൊ​റി​യ​യും ബ​ദ്ധ​വൈ​രി​ക​ളാ​യ ഉ​ത്ത​ര കൊ​റി​യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ മ​ഞ്ഞു​രു​ക്ക​ത്തി​നു​ള്ള സൂ​ച​ന​ക​ൾ ന​ൽ​കി അ​യ​ൽ​രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി മൂ​ൺ സ​ത്യ​പ്ര​തി​ജ്​​ഞ​ക്ക്​ ശേ​ഷം വ്യ​ക്​​ത​മാ​ക്കി.

മൂ​ൺ അ​ധി​കാ​ര​മേ​റ്റ​തോ​ടെ രാ​ജ്യ​ത്തെ മാ​സ​ങ്ങ​ൾ നീ​ണ്ട രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​വും നീ​ങ്ങി​യി​രി​ക്ക​യാ​ണ്.

ക​ൺ​സ​ർ​വേ​റ്റി​വ്​ പ്ര​സി​ഡ​ൻ​റ്​ പാ​ർ​ക്​ ഗ്യൂ​ൻ ​െഹെ​യെ പാ​ർ​ല​മ​െൻറ്​ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ അ​സ്​​ഥി​ര​ത രൂ​പ​പ്പെ​ട്ട​ത്.

രാ​ജ്യ​ത്തി​​െൻറ പ്ര​ധാ​ന സ​ഖ്യ​രാ​ജ്യ​മാ​യ യു.​എ​സു​മാ​യും പ്ര​ധാ​ന വ്യ​പാ​ര​ബ​ന്ധ​മു​ള്ള രാ​ജ്യ​മാ​യ ചൈ​ന​യു​മാ​യും ന​ല്ല ബ​ന്ധ​ത്തി​ന്​ ശ്ര​മി​ക്കു​മെ​ന്നും മൂ​ൺ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ത്ത​ര കൊ​റി​യ നി​ര​ന്ത​ര​മാ​യി മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്​ മേ​ഖ​ല​യി​ൽ യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ലു​ക​ൾ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ കൊ​റി​യ​ൻ തീ​ര​െ​ത്ത​ത്തി​യി​ട്ടു​മു​ണ്ട്​. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ര കൊ​റി​യ​യു​മാ​യി സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന മൂ​ണി​​െൻറ വ​ര​വ്​ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ ക​ര​ണ​മാ​കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ പു​തി​യ പ്ര​സി​ഡ​ൻ​റി​ന്​ നേ​രി​ടേ​ണ്ടി​വ​രും.

എ​ല്ലാ​വ​ർ​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സി​ഡ​ൻ​റാ​യി​രി​ക്കും താ​നെ​ന്നും രാ​ജ്യ​ത്തെ ഒ​രു​മി​പ്പി​ച്ച്​ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ശ്ര​മി​ക്കു​മെ​ന്നും  മൂ​ൺ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ണി​​െൻറ വി​ജ​യ​ത്തി​ൽ യു.​എ​സും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

new jindal advt tree advt
Back to top button