നടി സജിത മഠത്തിലിനെതിരെ സമൂഹ മധ്യമങ്ങളിലൂടെ ആക്ഷേപം; കുറ്റക്കാർക്കെതിരെ നടപടിയെന്ന് വനിതാ കമ്മീഷൻ

നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് വനിതാ കമ്മീഷൻ നിർദേശം നൽകിയത്.

നടി സജിത മഠത്തിലിനെ സമൂഹ മധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശിച്ചു. എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷന് ഇടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പോലീസിന് കൈമാറിയത്.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയർത്തുന്ന നിലയിലുമുള്ളതായ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ബോധപൂർവം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സജിത മഠത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുസ്ഥലത്തുവച്ച് തനിക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത പരാതിയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ എട്ടാം തീയതിയാണ് സജിത വിഷയത്തിൽ പരാതി നൽകിയത്. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ചെയ്ത ഓൺലൈൻ മാധ്യമത്തിന്റെ ലിങ്കും നൽകിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button