നാഷണൽ ഹെറാൾഡ്​ കേസ്​: ആദായ നികുതി വകുപ്പിന് അ​ന്വേഷിക്കാമെന്ന്​​ ഡൽഹി ഹൈകോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ്​ കേസിൽ ആദായ നികുതി വകുപ്പ്​ അന്വേഷണം നടത്താമെന്ന്​ ഡൽഹി ഹൈകോടതി.

അന്വേഷണം റദ്ദാക്കണമെന്ന​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും ആവശ്യം തള്ളിയ ഡൽഹി

ഹൈകോടതി സാമ്പത്തിക ഇടപാടിനെ കുറിച്ച്​ സംശയമുണ്ടെങ്കിൽ ആദായ നികുതി വകുപ്പിന്​ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടു.

അസോസിയേറ്റഡ്​ ജേണൽസ്​ ലിമിറ്റഡി​​െൻറ ഉടമസ്​ഥതയിലുണ്ടായിരുന്ന നാഷണൽ ഹെറാൾഡി​​െൻറ ഒാഹരികൾ സോണിയയും രാഹുലും ഡയറക്​ടർമാരായ യങ്​ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡിലേക്ക്​ മാറ്റിയതി​െന കുറിച്ചും അസോസിയേറ്റ്​ ജേണലിന്​ ​കോൺഗ്രസ്​ പാർട്ടി 90 കോടി രൂപ പലിശ രഹിതവായ്​പ നൽകിയതിനെ കുറിച്ചും ആദായ നികുതി വകുപ്പ്​ അ​േന്വഷണം തുടങ്ങിയിരുന്നു.

ഇത്​ ​േചാദ്യം ചെയ്​ത്​ യങ്​ ഇന്ത്യ കമ്പനിയാണ്​ ഡൽഹി ഹൈകോടതിയെ സമീപിച്ചത്​.

എന്നാൽ, കമ്പനിയുടെ ആവശ്യം നിരാകരിച്ച കോടതി അന്വേഷണത്തിന്​  അനുവാദം നൽകുകയായിരുന്നു.

ഇടപാടുകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ സോണിയക്കും രാഹുലിനും കമ്പനിയിലെ മറ്റ്​ ഉദ്യോഗസ്​ഥർക്കും ആദായ നികുതി വകുപ്പ്​ നോട്ടീസ്​ അയച്ചെങ്കിലും ഈ നടപടിയെ ചോദ്യം ചെയ്​ത്​ സോണിയ അടക്കമുള്ളവർ കോടതിയെ സമീപിക്കുകയാണ് ചെയ്തത്​.

ജവഹർലാൽ നെഹ്​റു സ്​ഥാപിച്ച നാഷണൽ ഹെറാൾഡ്​ പത്രത്തിന്​ 15 ദശലക്ഷം ഡോളറി​​െൻറ കടമുണ്ടെന്ന്​ ആരോപിച്ച്​ 2008ൽ അടച്ചു പൂട്ടിയിരുന്നു.

രാഹുൽ ഗാന്ധി സ്​ഥാപിച്ച യങ്​ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡ്​ കോൺഗ്രസ്​ പാർട്ടിയു​െട ഫണ്ട്​ ഉപയോഗിച്ച്​ ഇൗ കടം തീർത്തു​വെന്ന്​ ആരോപിച്ച്​  ബി.ജെ.പി നേതാവ്​ സുബ്രഹ്​മണ്യൻ സാമിയാണ് നേരത്തെ പരാതി നൽകിയത്.

അസോസിയേറ്റ്​ജേണലിന്​ 335 ദശലക്ഷം ഡോളറി​​െൻറ ആസ്​തിയുണ്ടയിരിക്കു​േമ്പാഴാണ്​ പാർട്ടി ഫണ്ട്​ ഉപയോഗിച്ച്​ നാഷണൽ ​ഹെറാൾഡി​​െൻറ കടം തീർത്തത്​.

പിന്നീട്​ അസോസിയേറ്റ്​ജേണലി​​െൻറ എല്ലാ ഒാഹരികളും യങ്​ ഇന്ത്യയുടെ പേരിലേക്ക്​ മാറ്റുകയും ചെയ്​തുവെന്നും സ്വാമി ആരോപിച്ചിരുന്നു.

ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപീക്കാനാണ്​ യങ് ഇന്ത്യയുടെ തീരുമാനം.

new jindal advt tree advt
Back to top button