ദേശീയം (National)

നിർബന്ധപൂർവം സ്ഥലം മാറ്റിയതിനെത്തുടർന്ന് ചാർജെടുക്കാൻ പുതിയ സ്റ്റേഷനിലേക്ക് ഓടിയ എസ്.ഐ തളർന്നു വീണു.

60 കിലോമീറ്റർ നിർത്താതെ ഓടിയ വിജയ് പ്രതാപ് എന്ന പോലീസുകാരനാണ് തളർന്നു വീണത്.

നിർബന്ധപൂർവം സ്ഥലം മാറ്റിയതിനെത്തുടർന്ന് ചാർജെടുക്കാൻ പുതിയ സ്റ്റേഷനിലേക്ക് ഓടിയ എസ്.ഐ തളർന്നു വീണു. 60 കിലോമീറ്റർ നിർത്താതെ ഓടിയ വിജയ് പ്രതാപ് എന്ന പോലീസുകാരനാണ് തളർന്നു വീണത്. നിലത്തു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്നെ നിർബന്ധപൂർവം സ്ഥലം മാറ്റിയ മുതിർന്ന ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധസൂചകമായാണ് താൻ ഓടിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ബത്തോലി എന്ന സ്ഥലത്തേക്കായിരുന്നു സ്ഥലം മാറ്റം. 60 കിലോമീറ്റർ ഓടിയപ്പോഴേക്കും ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

Tags
Back to top button