നീറ്റ്​ ദേഹപരിശോധന: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: നീറ്റ്​ പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്​ത്രം അഴിച്ച്​ പരിശോധിച്ച സംഭവത്തിൽ മനുഷ്യാവകാശകമീഷൻ സ്വ​േമധയാ കേസെടുത്തു.

സി.ബി.എസ്​.ഇ റീജിയണൽ ഡയറക്​ടർ മൂന്നാഴ്​ചക്കകം വിശദീകരണം നൽകണമെന്ന്​ കമീഷൻ ആവശ്യ​പ്പെട്ടു.

ജില്ലാ പൊലീസ്​ മേധാവിയും വിശദീകരണം നൽകണം.

സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപ്പെടണ​െമന്നും ആവശ്യപ്പെട്ടു സംസ്​ഥാന കമീഷൻ ദേശീയ കമീഷന്​ കത്തയച്ചു.

new jindal advt tree advt
Back to top button