നീ​റ്റ്​ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി മ​ധു​ര ബെ​ഞ്ച്​ സ്​​റ്റേ ചെ​യ്​​തു.

മ​ധു​ര: ദേ​ശീ​യ​ത​ല​ത്തി​ൽ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​  പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ്​ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്​  മ​ദ്രാ​സ്​ ഹൈ​കോ​ട​തി മ​ധു​ര ബെ​ഞ്ച്​ സ്​​റ്റേ ചെ​യ്​​തു.

തി​രു​ച്ചി സ്വ​ദേ​ശി ശ​ക്​​തി മ​ല​ർ​കൊ​ടി അ​ട​ക്കം ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ  ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ഒ​രേ ചോ​ദ്യ​പേ​പ്പ​റി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​യി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

ജൂ​ൺ ഏ​ഴി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി.​ബി.​എ​സ്.​ഇ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ്​ എ​ന്നി​വ​ർ​ക്ക്​ ജ​സ്​​റ്റി​സ്​ എം.​വി. മു​ര​ളീ​ധ​ര​ൻ നോ​ട്ടീ​സ​യ​ച്ചു.

ത​മി​ഴ്, ഇം​ഗ്ലീ​ഷ്​ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ വ​ൻ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ പ​രാ​തി.

പ​രീ​ക്ഷ റ​ദ്ദാ​ക്കി ഒ​രേ ചോ​ദ്യ​പേ​പ്പ​റി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

new jindal advt tree advt
Back to top button