നെടുങ്കണ്ടം കസ്റ്റഡി മരണം; മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ആവശ്യപ്പെടുമെന്ന് ജുഡീഷ്യൽ കമ്മീഷൻ

ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അപാകതയുണ്ട്. വീണ്ടും പോസ്റ്റുമോർട്ടം നടത്താതെ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയില്ല

നെടുങ്കണ്ടം: പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ജുഡീഷ്യൽ കമ്മീഷൻ ആവശ്യപ്പെടും.
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അപാകതയുണ്ട്. വീണ്ടും പോസ്റ്റുമോർട്ടം നടത്താതെ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയില്ലെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ്.

ഇപ്പോഴത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടു കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിലവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇല്ലാത്ത അവസ്ഥ ആണ്. രാജ്കുമാറിന്റെ ആന്തരികാവയങ്ങൾ പരിശോധനക്ക് അയച്ചിരുന്നില്ല. ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കത്തെക്കുറിച്ചും വ്യക്തതയില്ല. ഇക്കാരണങ്ങളാൽ രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തേ മതിയാകൂ എന്നും നാരായണക്കുറുപ്പ് പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില് തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button