നെട്ടൂര്‍ കൊലപാതകം; അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അർജുന്റെ അമ്മ

പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കേസന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യമെന്നും കൊല്ലപ്പെട്ട അര്‍ജുന്‍റെ അമ്മ

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി യുവാവിന്‍റെ അമ്മ രംഗത്ത്. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കേസന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യമെന്നും കൊല്ലപ്പെട്ട അര്‍ജുന്‍റെ അമ്മ.

മകനെ കാണാനില്ലെന്ന പരാതിയുമായി സമീപിച്ചപ്പോള്‍ പരിഹസിക്കുന്ന രീതിയിലായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്ന് സിന്ധു ആരോപിച്ചു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

പൊലീസിന്‍റെ വീഴ്ചയാണ് അര്‍ജുന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛന്‍ വിദ്യനും ആരോപിച്ചിരുന്നു. പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം.

Back to top button