നേപ്പാളിലെ തദ്ദേശസ്​ഥാപനങ്ങളിലേക്ക്​ ഇനി മുതൽ ഇന്ത്യൻ പൗരൻമാർക്കും മത്​സരിക്കാം

ലക്നോ നേപ്പാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരൻമാർക്കും ഇനി മുതൽ  മത്സരിക്കാം.

ഉത്തർ പ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലെ തരായി മേഖല എന്നറിയപ്പെടുന്ന അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഇൗ സൗകര്യം ലഭിക്കുക.

ഏഴുമാസത്തോളം നീണ്ട സമരങ്ങൾക്കൊടുവിലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ പൗരൻമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവസരമൊരുക്കാൻ നേപ്പാൾ അധികൃതർ തീരുമാനിച്ചത്.

അതിർത്തി പ്രദേശങ്ങളിൽ ഇരു രാജ്യക്കാരും പരസ്പരം വിവാഹിതരാകുന്നത് സാധാരണയായി നടക്കുന്നുണ്ട്. നിയമ ഭേദഗതി ഭാവിയിൽ പാർലിമെൻറ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിനും അവസരമൊരുക്കും.

അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാരായ മധേസികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പട്ട് പ്രക്ഷോഭം നടത്തിയത്.

റോഡ്തടയലടക്കമുള്ള പ്രതിഷേധ സമരങ്ങൾക്ക്ശേഷമാണ് സർക്കാറിെൻറ ഭാഗത്തു നിന്ന് ഇത്തരമൊരു തീരുമാനമുണ്ടായത്.

രണ്ടു ദശകങ്ങൾക്ക് ശേഷം നേപ്പാളിൽ ആദ്യമായി വരുന്ന തദ്ദേശതെരഞ്ഞെടുപ്പ് മെയ് 14ന് ശേഷം നടക്കും.

അതിനു മുമ്പായി  നിയമഭേദഗതി നിലവിൽ വരും. നേപ്പാൾ പ്രസിഡൻറ് ബിന്ദ്യ ദേവി ഭണ്ഡാരി അഞ്ചു ദിവസത്തെ ഇന്ത്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞായറാഴ്ചയാണ് തീരുമാനമെടുത്തത്.

1
Back to top button