നൗഷേരയിലെ പാക്​ സൈനിക പോസ്റ്റുകള്‍ ഇന്ത്യ ബോംബിട്ട് തകർത്തു.

ശ്രീനഗർ: ജമ്മു കശ്​മീരിലെ നൗഷേരയിലെ പാക്​ സൈനിക പോസ്റ്റുകള്‍ ഇന്ത്യ ബോംബിട്ട് തകർത്തു.

ഇതിൻറെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്​​.

ഭീകര വിരുദ്ധ ഒാപറേഷ​​​െൻറ ഭാഗമായാണ്​ നടപടിയെന്നും ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചെന്നും മേജര്‍ ജനറല്‍ അശോക് നെറൂല മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പ്രകോപനം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിയുണ്ടാകും. നുഴഞ്ഞ് കയറ്റക്കാരെ തടയാന്‍ പാകിസ്താന്‍ നടപടിയെടുക്കണം.

പാക്‌ പോസ്റ്റുകള്‍ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അശോക് നെറൂല പറഞ്ഞു.

ഇന്ത്യന്‍ സൈന്യം സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പാകിസ്താന്‍ നുഴഞ്ഞ് കയറ്റക്കാരെ സഹായിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം വ്യക്​തമാക്കി.

കുറച്ചു ദിവസങ്ങളായി പാക്​ സൈന്യം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ ശക്​തമായ ​വെടിവെപ്പും ഷെല്ലാക്രമണവും നടത്തുന്നുണ്ട്​.

new jindal advt tree advt
Back to top button