പഞ്ചാബിനെ എട്ട് വിക്കറ്റിന് തരിപ്പണമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്‍ പത്താം സീസണില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് മുട്ടു മടക്കിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 16.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഗംഭീറിനൊപ്പം സുനില്‍ നരെ‍‍യ്ന്‍ തുടക്കം കുറിക്കാൻ എത്തിയപ്പോള്‍ ഏവരും തെല്ലൊന്ന് ഭയന്നു. എന്നാൽ ആ അമ്പരപ്പ് തന്‍റെ തകർപ്പൻ പ്രകടനത്തിലൂടെ നരെയ്ന്‍ മറികടന്നു. വെറും 18 പന്തില്‍ 37 റണ്‍സാണ് നരെയ്നിന് നേടാനായത്.പലര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല. ഇതോടെ മൂന്ന് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തക്കും പഞ്ചാബിനും നാലുപോയിന്‍റുകള്‍ വീതമായി. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയാണ് പോയിന്‍റ് പട്ടികയില്‍ മുന്നിലപള്ളത്, പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.

1
Back to top button