പനാമ കേസ്; നവാസ് ഷരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ഇസ്ലാമാബാദ്: പനാമ ഗേറ്റ് കേസിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങൾക്കുമെതിരെ അന്വേഷണം നടത്താൻ പാക് സുപ്രീകോടതി ഉത്തരവിട്ടു. 1990കളിൽ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കള്ളപ്പണ ഇടപാടിലൂടെ ഷെരീഫ് ലണ്ടനിൽ ഫ്ലാറ്റും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം. സംഭവത്തില്‍ നവാസ് ഷരീഫ് പാക് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി വിലയിരുത്തി.

അന്വേഷണ റിപ്പോർട്ട് എതിരായാൽ പ്രധാനമന്ത്രിയെ അയോഗ്യനാക്കുന്ന നടപടിയിലേക്കു സുപ്രീംകോടതി കടക്കും. തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാൻ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കേസെടുത്തത്. കോടതി ഉത്തരവു പ്രകാരം ഷരീഫ്, മക്കളായ ഹസൻ, ഹുസൈൻ എന്നിവർ അന്വേഷണസംഘത്തിനു മുന്നിൽ നേരിട്ട് ഹാജരാകണം.2016 നവംബർ മൂന്നുമുതൽ 2017 ഫെബ്രുവരി 23 വരെയാണ് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. ​ കോടതി ഉത്തരവിനെ തുടര്‍ന്ന് പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആസിഫ് അലിയുള്‍പ്പെടെയുള്ളവര്‍ നവാസ് ഷെരീഫ് രാജിവെക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്. 78 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളടക്കം ഒട്ടേറെ പേരാണ് പനാമ കേസില്‍ ഉള്‍പ്പെട്ടത്.

1
Back to top button