ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി പരേഷ് റാവലിനെ അനുകൂലിച്ച് രംഗത്തെത്തി.

ന്യൂഡൽഹി: എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​രു​ന്ധ​തി റോ​യി​യെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ പരേഷ് റാവലിന്‍റെ നടപടിയെ അപലപിച്ച് കോൺഗ്രസ്.

ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്ന് കോൺഗ്രസ് നേതാവ് ശോഭ ഒസെ പ്രതികരിച്ചു.

സിനിമ താരങ്ങൾക്ക് രാഷ്ട്രീയം എന്താണെന്ന് അറിയാത്തതിന്‍റെ പ്രശ്നമാണിതെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ് പ്രതികരിച്ചു.

ഇത്തരം ആളുകൾ രാഷ്ട്രീയത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും എന്താണ് മനസിലാക്കുന്നത്.

പ്രതികരിക്കുമ്പോൾ ഇവർ സ്വയം നിയന്ത്രിക്കണമെന്നും ശരത് യാദവ് കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി പരേഷ് റാവലിനെ അനുകൂലിച്ച് രംഗത്തെത്തി.

രാജ്യത്തോട് ദയയില്ലാത്ത സ്ത്രീക്കെതിരെ കല്ലെറിയാൻ ആളുകൾ ഇഷ്ടപ്പെടുമെന്ന്  അദ്ദേഹം പ്രതികരിച്ചു.

അ​രു​ന്ധ​തി റോ​യി​യെ പ​രി​ഹ​സി​ച്ച് പ​രേ​ഷ് റാ​വ​ൽ തിങ്കളാഴ്ചയാണ് ട്വീ​റ്റ് ചെയ്തത്. ഇത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​ക്ക് വഴിവെച്ചിരുന്നു.

ക​ശ്​​മീ​രി​ൽ മ​നു​ഷ്യ​ക​വ​ച​മാ​യി യു​വാ​വി​നു പ​ക​രം അ​രു​ന്ധ​തി റോ​യി​യെ കെ​ട്ടി​വെ​ക്ക​മെ​ന്നാ​യി​രു​ന്നു റാ​വ​ലി​​ന്‍റെ ട്വീ​റ്റ്.

ക​ഴി​ഞ്ഞ​ ദി​വ​സം ശ്രീ​ന​ഗ​റി​ലെ​ത്തി​യ അ​രു​ന്ധ​തി ക​ശ്​​മീ​രി​ലെ സൈ​ന്യ​ത്തി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ച്ച​തിന് പ്ര​തി​ക​ര​ണ​മായിട്ടായിരുന്നു​ റാ​വ​ലി​​​െൻറ ട്വീ​റ്റ്.

ക​​ശ്​​മീ​രി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ പി​റ​കി​ൽ ഇ​ന്ത്യ​യു​ടെ കൈ​യേ​റ്റ​മു​ണ്ടെ​ന്നും അ​ത്​ നാ​ണ​ക്കേ​ടാ​ണെ​ന്നും അ​രു​ന്ധ​തി പാ​ക്​ ചാ​ന​ലാ​യ ജി​യോ ടി.​വി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

അ​രു​ന്ധ​തി​യു​ടെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച്​​ ഇ​ന്ത്യ​ക്കെ​തി​രെ അ​വ​ർ വാ​ർ​ത്ത ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.

new jindal advt tree advt
Back to top button