പശു സംരക്ഷണത്തിന്‍റെ പേരിൽ കൊലപാതകം; ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: പശു സംരക്ഷണത്തിന്‍റെ പേരിൽ നടത്തുന്ന അക്രമണത്തിനെതിരെ സുപ്രീംകോടതി. പശു സംരക്ഷണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ, ഝാർഖണ്ഡ്, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.  പശുസംരക്ഷകരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയിലാണ് കോടതി നടപടി.

അതിനിടെ കഴിഞ്ഞദിവസം രാജസ്ഥാനിൽ പശു സംരക്ഷകർ മർദിച്ചു കൊലപ്പെടുത്തിയത് ക്ഷീര കർഷകനെയാണെന്ന് വ്യക്തമായി.

1
Back to top button