പാകിസ്താനിലെ നഗരങ്ങളിൽ 5.5 തീവ്രതയിൽ ഭൂചലനം

ഇസ് ലാമാബാദ്: പാകിസ്താനിലെ പ്രമുഖ നഗരങ്ങളിൽ ഭൂചലനം. ഇസ് ലാമാബാദ്, ലാഹോർ, പഞ്ചാബ്, ഖൈബർ പഷ്തൂൺ, ഗിൽജിത്ത്-ബാൽതിസ്താൻ, നൗഷാര, ഗിസർ വാലി അടക്കമുള്ള  നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ മൂന്നു മണിക്കായിരുന്നു റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിൽ ഭൂമിക്കടിയിൽ 180 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടർന്ന് ഭയചകിതരായ ജനങ്ങളിൽ വീടുകളിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും പുറത്തെത്തി സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടി.

1
Back to top button