പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധക്കടത്ത്; രാജ്യത്തെ അമ്പതോളം പ്രദേശങ്ങളിൽ ഭീകരാക്രമണ ഭീഷണി

ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ചാണ് 80 കിലോ വരുന്ന ആയുധങ്ങൾ കടത്തിയത്. പഞ്ചാബിലേക്കാണ് ആയുധങ്ങൾ കടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമെതിരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്.

ഐ.എസ്.ഐയുടെ പിന്തുണയോടെ ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ രാജ്യത്ത് ചാവേർ ആക്രമണത്തിന് പാകിസ്താൻ സഹായത്തോടെ ജെയ്ഷെ മുഹമ്മദ് സംഘടന തയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം തരൺ തരൺ സ്ഫോടനവുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ പാകിസ്താനാണ് തങ്ങൾക്ക് ഡ്രോൺ മുഖേന സ്ഫോടക വസ്തുക്കളും ആയുധവും നൽകിയതെന്ന് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

നിഴൽ യുദ്ധത്തിനായി പാകിസ്താൻ ചാരസംഘടനയുടെ സഹായത്തൊടെ ജെയ്ഷെ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ എജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഡികോഡ് ചെയ്ത ശബ്ദ സന്ദേശങ്ങളിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശിയ സുരക്ഷ ഉപദേഷ്ടാവ് മുതലായവരെ ലക്ഷ്യമിടുകയാണ് ലഷ്ക്കർ എന്ന് വ്യക്തമായിരുന്നു. ഇതിനായി തയ്യാറാക്കിയ ചാവേർ സംഘത്തിന്റെ നേത്യത്വം ജെയ്ഷെ ഭീകരൻ ഷംസിർ വാനിയ്ക്കാണെന്നും രഹസ്യാന്വേഷണ എജൻസികൾ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയിലെ 50 ഓളം പ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണ ഭീഷണിയുണ്ട്. ജമ്മു കാശ്മീർ, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളെയും അവിടുത്തെ പ്രധാന സൈനിക താവളങ്ങളെയും ആണ് ജെയ്ഷെ ലക്ഷ്യമിടുന്നത്. ഇതിനെ തുടർന്ന് ഇന്നലെ രാത്രി മുതൽ ഉത്തരേന്ത്യയിലെ പ്രധാന സൈനിക താവളങ്ങളിലും വ്യോമസേന വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. സെപ്തമ്പർ ഒക്ടോബർ മാസങ്ങൾക്കുള്ളിൽ വൻ ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button