പാക്കിസ്താന് ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി

ന്യൂഡൽഹി: കശ്മീരിൽ ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്താന് ശക്തമായ താക്കീതുമായി കരസേന മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ തുടർച്ചയായി പ്രകോപനം ഉണ്ടാക്കുന്ന പാക്കിസ്താന് ശക്തമായ തിരിച്ചടി നൽകുമെന്നു ബിപിൻ റാവത്ത് വ്യക്തമാക്കി.

അടിക്കു തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണ്.

അതിർത്തി വഴി വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റം കൂടാൻ സാധ്യതയുണ്ടെന്നും മേഖലയിൽ സുരക്ഷ ശക്തമാക്കിയതായും കരസേന മേധാവി പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് കശ്മീരിൽ പരിശോധനകള്‍ നടത്തിയത്.

ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാർ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധന ശക്തിമാക്കിയത്.

ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ എടുത്തതായും റാവത്ത് പറഞ്ഞു.

അതേസമയം, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നിന്നു നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.

new jindal advt tree advt
Back to top button