പാർട്ടിയിൽ ഭിന്നത; മാണി യോഗം വിളിച്ചു

കോട്ടയം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണച്ചതിനെ തുടർന്ന് പാർട്ടിയിൽ ഭിന്നത കടുത്ത സാഹചര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നതിന് പാർട്ടി ചെയർമാൻ കെ.എം മാണി യോഗം വിളിച്ചു.

കേരള കോൺഗ്രസ്- എം. എൽ.എമാരുടെ യോഗമാണ് ഇന്ന് ചേരുക.

വൈകിട്ട് ഏഴ് മണിക്ക് കെ.എം മാണിയുടെ വസതിയിലാണ് യോഗം നടക്കുകയെന്നാണ് വിവരം.

മാ​ണി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പി.​ജെ. ജോ​സ​ഫ്, മോ​ൻ​സ് ജോ​സ​ഫ് തുടങ്ങിയ നേതാക്കൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ്യാഴാഴ്ച അദ്ദേഹം നിലപാട് മ​യ​പ്പെ​ടു​ത്തിയിരുന്നു.

കോട്ടയത്തെ സംഭവങ്ങൾ നിർ‌ഭാഗ്യകരമാണെന്നും ഇത് പ്രാദേശിക നീക്കം മാത്രമാണെന്നുമായിരുന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

new jindal advt tree advt
Back to top button