പാർലറിൽ പോകാതെ വേനലിൽ സുന്ദരിയാകാൻ!!!

തിളക്കമാർന്ന മുഖം അത് ആഗ്രഹിക്കാത്തവരായി ആരുമില്ല. വളരെ ലളിതമായ ഡ്രസിങ് ആണെങ്കിൽ കൂടിയും മുഖത്തിന് നല്ല ഉന്മേഷവും കാന്തിയുമുണ്ടെങ്കിൽ ആരാണ് ഒന്ന് ശ്രദ്ധിക്കാതിരിക്കുക. മലിനീകരണവും അനാരോഗ്യകരമായ ജീവിതശൈലിയും കാരണം ഇന്നത്തെ തലമുറയ്ക്ക് ചർമ്മത്തിന്‍റെ നൈസർഗികമായ തിളക്കവും ആരോഗ്യവും എളുപ്പത്തിൽ നഷ്ടമാവുന്നു. മുഖകാന്തി വീണ്ടെടുക്കുന്നതിനുള്ള ചില മാർഗങ്ങളാണ് നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നത്.

വെളിച്ചെണ്ണയും നാരങ്ങാനീരും

കേശസംരക്ഷണത്തിന്‍റെ കാര്യത്തിലെന്നപ്പോലെ സൗന്ദര്യസംരക്ഷണത്തിനും വെളിച്ചെണ്ണയ്ക്കുള്ള പ്രധാന്യം വളരെ വലുതാണ്. വളരെ ചുരുങ്ങിയ സമയംകൊണ്ട് സൗന്ദര്യത്തിൽ പ്രകടമായ മാറ്റം വരുത്താൻ വെളിച്ചെണ്ണയ്ക്ക് എങ്ങനെ സാധിക്കുമെന്ന് നോക്കാം. വെളിച്ചയ്ക്കൊപ്പം അല്പം നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ കിട്ടുന്ന ഫലം കണ്ടറിയുക തന്നെ വേണം. വലിയമെനക്കേടുന്നുമില്ലാതെ വീട്ടിലിരുന്ന് എളുപ്പം ചെയ്യാൻ സാധിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം നാരങ്ങാ നീരുമെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്പനേരം കഴിഞ്ഞ് കഴുകിയാൽ മുഖത്ത് പ്രകടമായ മാറ്റം കാണാൻ കഴിയും. ഏതുതരം ചർമ്മക്കാർക്കും പരീക്ഷിക്കാവുന്ന മാർഗമാണിത്.

റോസ് വാട്ടർ

ചർമ്മസൗന്ദര്യത്തിൽ റോസ് വാട്ടറിന്‍റെ പങ്ക് എത്രവലുതാണെന്ന് ഏവർക്കുമറിയാം. തണുത്ത റോസ് വാട്ടർ സ്പ്രെ ചെയ്യുകയോ മുഖത്ത് പഞ്ഞിയിൽ മുക്കി പുരട്ടുകയോ ചെയ്താൽ മുഖകാന്തി വർധിക്കുമെന്ന് മാത്രമല്ല ഒരു ഉന്മേഷവും പ്രധാനം ചെയ്യും.

ബേക്കിംഗ് സോഡ

രണ്ട് ടേബിൾസ്പൂൺ മോയ്ചറൈസർ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ മിശ്രിതമെടുത്ത് മുഖത്ത് തേച്ച് വൃത്താകൃതിയിൽ മസാജ് ചെയ്യുക. രണ്ട് മിനിട്ടുനുശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാവുന്നതാണ്.

തക്കാളിനീര്

വിറ്റാമിന്‍ സിയും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളമുള്ളതിനാൽ സൗന്ദര്യ സംരക്ഷണത്തില്‍ തക്കാളിക്ക് വലിയ പങ്കുണ്ടെന്നു തന്നെ പറയാം. തേനും തക്കാളി നീരും സമമെടുത്ത് മുഖത്ത് പുരട്ടി മൂന്ന് മിനിട്ട് മസ്സാജ് ചെയ്യുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് മുഖകാന്തി വർധിപ്പിക്കുന്നതോടൊപ്പം മുഖത്തെ കറുത്ത പാടുകളും നീക്കം ചെയ്യുന്നു.

മുട്ട

മുട്ടയ്ക്ക് സൗന്ദര്യസംരക്ഷണത്തിൽ എന്തുകാര്യമാണുള്ളതെന്ന് ചിന്തിക്കുന്നുണ്ടാകും. മഞ്ഞക്കരു നീക്കി മുട്ടയുടെ വെള്ളമാത്രമെടുത്ത് മസാജ് ചെയ്താൽ മുഖകാന്തി വർധിപ്പിക്കാം. മുട്ടയുടെ വെള്ളയ്ക്കൊപ്പം അല്‍പം മയൊണൈസും ചേർത്തൊന്നു പരീക്ഷിച്ചാൽ തിളക്കമാർന്ന മുഖം സ്വന്തമാക്കാം. അഞ്ചുമിനിട്ട് കഴിഞ്ഞ് ഈ മിശ്രിതം കഴുകി കളയാവുന്നതാണ്.

മുള്‍ട്ടാണി മിട്ടി

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ മുള്‍ട്ടാണി മിട്ടി പ്രധാന പങ്കു വഹിക്കുന്നു. തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ചേർത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കഴിഞ്ഞാൽ മുഖത്തിന്‍റെ സ്വാഭാവിക നിറത്തിൽ പ്രകടമായ മാറ്റം

1
Back to top button