മും​ബൈ: പാ​കി​സ്താ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽഎ​യ​ർ​ലൈ​ൻ​സ് ഇന്ത്യലേ​ക്കു​ള്ള സ​ർ​വി​സ് റ​ദ്ദാ​ക്കു​ന്നു.

മും​ബൈ: പാ​കി​സ്താ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സ് (പി.െ​എ.​എ) ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വി​സ് റ​ദ്ദാ​ക്കു​ന്നു.

അ​ടു​ത്ത വ്യാ​ഴാ​ഴ്ച മു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കി​ല്ലെ​ന്നും 15 മു​ത​ൽ വി​മാ​ന സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ലെ​ന്നും പി.െ​എ.​എ മും​ബൈ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ​യും മ​റ്റും രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

ക​റാ​ച്ചി​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് പി.െ​എ.​എ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​ത്തെ സ​ർ​വി​സ് മു​ന്ന​റി​യി​പ്പോ​ടെ റ​ദ്ദാ​ക്കി​യി​രു​ന്നു.

സ​ർ​വി​സ് റ​ദ്ദാ​ക്കു​ന്ന​തി​െൻറ കാ​ര​ണം പി.െ​എ.​എ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തി​ർ​ത്തി​യി​ൽ പാ​ക് സൈ​ന്യം ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ത​ല​യ​റു​ത്ത സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ-​പാ​ക് ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ക് വി​മാ​നം മും​ബൈ​യി​ലേ​ക്കു​ള്ള സ​ർ​വി​സ് റ​ദ്ദാ​ക്കു​ന്ന​ത്.

ഉ​റി സൈ​നി​ക കേ​ന്ദ്രം ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും ആ​ളു​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. ന​ഷ്​​ട​ത്തെ തു​ട​ർ​ന്നാ​ണ് പി.െ​എ.​എ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്ന വാ​ദ​വു​മു​ണ്ട്.

new jindal advt tree advt
Back to top button