പുതിയ ഇന്ത്യയിൽ വി ​ഐ പി വേണ്ട, ഇ.പി​.െഎ മതിയെന്ന്​ മോദി

ന്യൂഡൽഹി: പുതിയ ഇന്ത്യയിൽ വി.​െഎ.പിക്ക്​ പകരം ഇ.പി​.െഎ (എവ്​രി പേഴ്​സൺ ഇൗസ്​ ഇംപോർട്ടൻറ്​) മതിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത റേഡിയോ പരിപാടിയായ മൻ കീ ബാത്തിലാണ്​ മോദി ഇക്കാര്യം പറഞ്ഞത്​.

വി.​െഎ.പി വ്യക്​തികളുടെ കാറിൽ നിന്ന്​ റെഡ്​ ബീക്കൺ എടുത്ത്​ മാറ്റിയ നടപടിയെ സൂചിപ്പിച്ചായിരുന്നു മോദിയുടെ ​അഭി​​​പ്രായപ്രകടനം.

ചിലരുടെ മനസിൽ നിന്ന്​ വി.​െഎ.പി സംസ്​കാരം എടുത്ത്​ കളയലാണ്​ വാഹനങ്ങളിൽനിന്ന്​ റെഡ്​ ബീക്കൺ നീക്കം ചെയ്യുന്നത്​ കൊണ്ട്​ ലക്ഷ്യം വെക്കുന്നത്​.

വി​െഎപി ചിന്താഗതി മാറ്റാനാണ്​ പൊതുസമൂഹത്തിലേക്കിറങ്ങുന്ന മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽനിന്ന്​ ബീക്കൺ ലൈറ്റ്​ നീക്കം ചെയ്യുന്നത്​.

ഇൗ സംസ്​കാരം നമ്മുടെ മനസിൽനിന്ന്​ എടുത്ത്​ കളയാൻ ഉണർന്നുള്ള പ്രവർത്തനം വേണ്ടതുണ്ട്​.

കഴിഞ്ഞ ഏ​പ്രിൽ ഒന്നിനാണ്​ വി.​െഎ.പി വാഹനങ്ങളിൽ നിന്ന്​ റെഡ്​ ബീക്കൺ നീക്കം ചെയ്യുമെന്ന്​ ​സർക്കാർ പ്രഖ്യാപിച്ചത്​.

അതേസമയം  ​പൊലീസ്​, അംബുലൻസ്​, ​ഫയർ എഞ്ചിൻ തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക്​ നീല ബീക്കൺ ഉപയോഗിക്കാം.

അവധി ദിനങ്ങളിൽ യുവാക്കളോട്​ യാത്ര ​ചെയ്യാനും കുട്ടികളോട്​ വിനോദങ്ങളിൽ ഏർപ്പെടാനും മോദി ഉപദേശിച്ചു. കാലാവസ്​ഥ മാറ്റത്തെ കുറിച്ചും ചൂട്​ കൂടുന്നതിനെ കുറിച്ചും മോദി പറഞ്ഞു.​

1
Back to top button